ഹര്‍ത്താലിനിടെ സംഘര്‍ഷം, താനൂരിലും തിരൂരിലും പരപ്പനങ്ങാടിയിലും നിരോധനാജ്ഞതിരൂര്‍ : സാമൂഹിക മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളെത്തുടര്‍ന്ന് താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഒരാഴ്ച്ചത്തേക്കാണ് നിരോധനാജ്ഞ.
താനൂരില്‍ ഹര്‍ത്താല്‍ സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറില്‍ പതിനൊന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഒരു പോലീസുകാരനെ ഒരു സംഘം മര്‍ദ്ദിച്ചതായി റിപോര്‍ട്ടുണ്ട്. സംഭവത്തോടനുബന്ധിച്ച് മുപ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

RELATED STORIES

Share it
Top