ഹരീഷിന്റെ നോവല്‍ പിന്‍വലിച്ചത് നാണക്കേട്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന എസ് ഹരീഷിന്റെ “മീശ’ എന്ന നോവല്‍ സംഘപരിവാര ഭീഷണിയെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നത് പ്രബുദ്ധ കേരളത്തിന് വലിയ നാണക്കേടാണുണ്ടാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങള്‍ക്കിഷ്ടമില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാനും കായികമായി ഇല്ലായ്മ ചെയ്യാനും സംഘപരിവാരം മടിക്കാറില്ല. കേരളത്തില്‍ ഈ ശക്തികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്നുവെന്നത് അത്യന്തം അപകടകരമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top