ഹരീഷിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍


കൊച്ചി: കഥാകൃത്ത് എസ്. ഹരീഷിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. മീശ നോവലിലെ രാമര്‍ശങ്ങളുടെ പേരിലായിരുന്നു കഥാകൃത്തിനെതിരേ വധഭീഷണി ഉയര്‍ന്നത്. മീശ വിവാദമായതോടെ നോവല്‍ പിന്‍വലിക്കുകയാണെന്ന് ഹരീഷ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഹരീഷിനെതിരേ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടന്നത്. സംഘ്പരിവാറിന്റെ നേതൃത്വത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലും തെരുവിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. സംഘ്പരിവാര്‍ പ്രവര്‍ത്തകരും അനുഭാവികളും ഹരീഷിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശങ്ങലും നടത്തി. ഫോണില്‍ വധ ഭീഷണിയടക്കം ശക്തമായതോടെ ഹരീഷ് നോവല്‍ പിന്‍വലിക്കുകയായിരുന്നു.

RELATED STORIES

Share it
Top