ഹരീഷിനെതിരായ ഭീഷണിക്കെതിരേ നാട് ഒരുമിക്കണം: കവിത ലങ്കേഷ്

തിരുവനന്തപുരം: രചനകളുടെ പേരില്‍ കലാകാരന്മാര്‍ മുമ്പില്ലാത്ത വിധം സെന്‍സറിങിനും അക്രമത്തിനും ഇരയാകുന്നതായി കവിത ലങ്കേഷ്. ഗൗരി ലങ്കേഷിനും പെരുമാള്‍ മുരുകനും കേരളത്തില്‍ എസ് ഹരീഷിനും നേരിടേണ്ടിവന്ന എതിര്‍പ്പുകളെയും ഭീഷണികളെയും കൂട്ടായി ചെറുത്തുതോല്‍പിക്കണമെന്നും അവര്‍ പറഞ്ഞു. കലാകാരന്മാരോടും എഴുത്തുകാരോടും സമാനതകളില്ലാത്ത വിധത്തിലാണ് ചിലര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്.
ഗോവിന്ദ് പന്‍സാരെക്കും കല്‍ബുര്‍ഗിക്കും സംഭവിച്ചത് നേരത്തെത്തന്നെ വേദനിപ്പിച്ചിരുന്നു. പക്ഷേ, സ്വന്തം സഹോദരിക്ക് അത്തരമൊരു ദുരന്തം സംഭവിച്ചപ്പോഴാണ് ഈ ഭ്രാന്തമായ അസഹിഷ്ണുതയുടെ ആഴം തിരിച്ചറിഞ്ഞത്. ചെറുത്തുനില്‍പുകള്‍ ഒറ്റപ്പെട്ടവയാകുന്നതിനാലാണ് ഇത് തുടരുന്നതെന്നും മേളയില്‍ പങ്കെടുക്കവേ കവിത ലങ്കേഷ് പ്രതികരിച്ചു.

RELATED STORIES

Share it
Top