ഹരിവരാസനം പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

ശബരിമല: സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം മലയാളത്തിന്റെ വാനമ്പാടി കെ എസ്് ചിത്രയ്ക്ക്. മതസൗഹാര്‍ദത്തിനും ദേശീയോദ്ഗ്രഥനത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ചിത്രയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്‌കാരം ജനുവരി 14നു രാവിലെ 10നു സന്നിധാനത്ത് സമ്മാനിക്കും. കെ എസ് ചിത്രയുടെ ഗാനാര്‍ച്ചനയും നടക്കും.
ഉന്നതാധികാരസമിതി ചെയര്‍മാന്‍ ജസ്റ്റിസ് എസ് സിരിജഗന്‍ ചെയര്‍മാനും ദേവസ്വം വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, ദേവസ്വം കമ്മീഷണര്‍ സി പി രാമരാജ പ്രേമപ്രസാദ് അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ നിര്‍ണയിച്ചത്. 2012 മുതലാണ് പുരസ്‌കാരം നല്‍കിവരുന്നത്.

RELATED STORIES

Share it
Top