ഹരിയാന: ബിജെപി എംപിയുടെ കാര്‍ ആക്രമിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ ബിജെപി വിമത എംപി രാജ്കുമാര്‍ സെയ്‌നിയുടെ കാര്‍ 30ഓളം പേര്‍ ആക്രമിച്ചു. പല്‍വാള്‍ ജില്ലയിലൂടെ കടന്നുപോവുമ്പോള്‍ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പല്‍വാള്‍ പോലിസ് സൂപ്രണ്ട് വസീം അക്രം അറിയിച്ചു. സെയ്‌നിയെ അനുഗമിച്ച പോലിസുകാരാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ഒരു മാസം മുമ്പ് സെയ്‌നി ലോത് തന്ത്ര സുരക്ഷ പാര്‍ട്ടി’എന്ന സംഘടന രൂപീകരിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ജാട്ട് സംവരണത്തിനെതിരേ ശബ്ദിച്ചുവരുന്ന സെയ്‌നി കുരുക്ഷേത്ര മണ്ഡലത്തെയാണ് ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്.

RELATED STORIES

Share it
Top