ഹരിയാന: ദലിത് യുവാവിനെ കുത്തിക്കൊന്നു

കര്‍ണാല്‍: ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ രണ്‍വാര്‍ ഗ്രാമത്തില്‍ 28കാരനായ ദലിത് യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് കുത്തിക്കൊന്നു. രാജീവ് കുമാര്‍ എന്ന യുവാവിനെയാണ് ആയുധങ്ങളുമായി കടയില്‍ അതിക്രമിച്ചു കയറിയ സംഘം കുത്തിക്കൊന്നത്. ഉയര്‍ ജാതിക്കാരെന്ന് അവകാശപ്പെടുന്ന വിക്കി, പാര്‍വ് കുമാര്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നു രാജീവ് കുമാറിന്റെ ബന്ധു മഹേന്ദര്‍ സിങ് പറഞ്ഞു. കുത്തേറ്റ ഉടനെ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് ദലിതരുടെ നേതൃത്ത്വത്തില്‍ റോഡ് ഉപരോധിച്ചു. മേഖലയില്‍ ദലിതുകള്‍ക്കെതിരേ നിരന്തര ആക്രമണമാണ് നടക്കുന്നതെന്നും എന്നാല്‍ കുറ്റക്കാര്‍ക്കെതിരേ പോലിസ് നടപടി കൈക്കൊള്ളാറില്ലെന്നും മഹേന്ദര്‍ സിങ് പറഞ്ഞു. അതേസമയം സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡിവൈഎസ്പി വിരേന്ദര്‍ സൈനി പറഞ്ഞു.

RELATED STORIES

Share it
Top