ഹരിയാനയില്‍ ട്രെയിന്‍ അപകടം: ഡ്രൈവര്‍ മരിച്ചു

പല്‍വാള്‍: ഹരിയാനയില്‍ ലോക്കല്‍ ട്രെയിന്‍ എക്‌സ്പ്രസ് ട്രെയിനില്‍ ഇടിച്ച് ഡ്രൈവര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. പല്‍വാള്‍-ഗാസിയാബാദ് ഇഎംയു വണ്ടിയാണ് ലോക്മാന്യ തിലക്-ഹരിദ്വാര്‍ എക്‌സ്പ്രസിന്റെ പിന്നിലിടിച്ചത്. പല്‍വാള്‍-ഗാസിയാബാദ് ഇഎംയു വണ്ടിയുടെ ഡ്രൈവര്‍ യശ്പാലാണ് മരിച്ചത്. എക്‌സ്പ്രസ് ട്രെയിനിന്റെ അസിസ്റ്റന്റ് ഡ്രൈവര്‍ക്കും ഗാര്‍ഡിനുമാണ് പരിക്കേറ്റതെന്ന് ഉത്തര റെയില്‍വേ വക്താവ് നീരജ് ശര്‍മ പറഞ്ഞു. മൂടല്‍മഞ്ഞാണ് അപകടകാരണം. രണ്ടു വണ്ടികളിലെയും യാത്രക്കാര്‍ സുരക്ഷിതരാണ്.

RELATED STORIES

Share it
Top