ഹയര്‍ സെക്കന്‍ഡറി ട്രാന്‍സ്ഫര്‍ വ്യവസ്ഥകള്‍ പരിഷ്‌കരിക്കണം: എകെഎസ്ടിയു

മലപ്പുറം: ഹയര്‍ സെക്കന്ററി ട്രാന്‍സ്ഫര്‍ വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ച് നടപ്പിലാക്കണമെന്നും എല്ലാ ഹയര്‍ സെക്കന്ററികളിലും  ക്ലാര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്നും എകെഎസ്ടിയു ഫ്രാക്ഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ ഉദ്ഘാടനം ചെയ്തു. മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍  പൊതു സമൂഹത്തെ നേരിന്റെ  പാതയിലേക്ക് നയിക്കാന്‍ അധ്യാപകസമൂഹത്തിന് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.  ബി തുളസീധരന്‍ അധ്യക്ഷത വഹിച്ചു. ഷീജ മോഹന്‍ദാസ്,  എം കെ രാജശ്രീ,  പി എം ആശിഷ്,  ബി പി ശ്രീജിത്ത്, അനൂപ് മാത്യു സംസാരിച്ചു.

RELATED STORIES

Share it
Top