ഹമീദ് ചാലിലിന് പൗരസമൂഹം യാത്രയയപ്പ് നല്‍കിദമ്മാം: മൂന്ന് പതിറ്റാണ്ടിലധികം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകനും ഒഐസിസി നേതാവുമായ ഹമീദ് ചാലിലിന് ദമ്മാമിലെ പൊതുസമൂഹം യാത്രയയപ്പ് നല്‍കി. നിശബ്ദ സേവകനായി പ്രവാസ ലോകത്തും നാട്ടിലുമുള്ള കഷ്ടതയനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്ന ഹമീദ് ചാലില്‍ ഏവര്‍ക്കും മാതൃകയാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ചെറുതും വലുതുമായ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടി ഹമീദ് ചാലിലിന് ലഭിച്ച അംഗീകാരം കൂടിയായി മാറി. മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസ് വക്കം മെമെന്റോയും ശ്യാം പ്രകാശ് പൊന്നാടയും അണിയിച്ചു. ഖിദ്ര്‍ മുഹമ്മദ്, ടി പി എം ഫസല്‍, കെ എം ബഷീര്‍, സി അബ്ദുല്‍ ഹമീദ്, മുഹമ്മദ് നജാത്തി, എബ്രഹാം മാത്യു, മാത്യു ജോസഫ്, തമ്പി പത്തിശേരി, ഷാജി മതിലകം, ഡോ. സിന്ധു ബിനു, ഹുസയ്ന്‍ ചേലേമ്പ്ര, ആലിക്കുട്ടി ഒളവട്ടൂര്‍, പി ടി അലവി, ജമാല്‍ വില്യാപ്പള്ളി, മന്‍സൂര്‍ പള്ളൂര്‍, ഇ എം കബീര്‍ ആശംസകള്‍ നേര്‍ന്നു. മുജീബ് കളത്തില്‍ സ്വാഗതവും നൗഷാദ് തഴവ നന്ദിയും പറഞ്ഞു. ബൈജു കുട്ടനാട്, അസ്‌ലം കൊളക്കോടന്‍, പ്രതീഷ് വിശ്വാമിത്രന്‍, ഗഫൂര്‍ വണ്ടൂര്‍, രാധികാ ശ്യാം പ്രകാശ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top