ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം

ഗസാ സിറ്റി: ഗസാ അതിര്‍ത്തിയില്‍ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ഹമാസ് അതിര്‍ത്തിയിലേക്ക് 45 റോക്കറ്റുകളും മോര്‍ട്ടാറുകളും തൊടുത്തുവിട്ടെന്ന് ഇസ്രായേല്‍ ആരോപിച്ചാണ് ആക്രമണം. 25 ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയതായി സൈന്യം വ്യക്തമാക്കി. രണ്ടു ഹമാസ് പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്. എന്നാല്‍, റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ നാശനഷ്ടങ്ങള്‍ ഉണ്ടായതായോ റിപോര്‍ട്ടില്ല.

RELATED STORIES

Share it
Top