ഹനുമാന്‍ സേനാ നേതാവിനു നേരെ ബോംബാക്രമണം: കള്ളകഥ പൊളിച്ച് പോലിസ്

ചെന്നൈ: പോലിസ് സംരക്ഷണം പുനസ്ഥാപിക്കാന്‍ ഹനുമാന്‍ സേനാ നേതാവ് നടത്തിയ നാടകം പുറത്തായി. പോലിസ് അന്വേഷണത്തിലാണ്  ഹനുമാന്‍ സേനാ നേതാവ് കാളീകുമാര്‍ നടത്തിയ കള്ളകഥ പൊളിഞ്ഞത്. വെള്ളിയാഴ്ച ചെന്നൈയിലെ ശോലാവരം ഹൈവേയില്‍ വച്ച് നേതാവിന്റെ വണ്ടി ആക്രമിക്കപ്പെട്ടു എന്നായിരുന്നു പരാതി. വാഹനത്തിനു നേരെ ബോംബാക്രമണം നടന്നെന്നായിരുന്നു പറഞ്ഞത്.എന്നാല്‍ പോലിസ് നേതാവിന്റെ സഹായികളെ ചോദ്യം ചെയ്തു. ഇവര്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്.ഫോറന്‍സിക് പരിശോധനയും പരാതിയോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നില്ല.കൂടുതല്‍ ചോദ്യം ചെയ്യലില്‍ സഹായികള്‍ സത്യം തുറന്ന് സമ്മതിക്കുകയായിരുന്നു. നാലുമാസം മുന്‍പ് പിന്‍വലിച്ച പോലിസ് സംരക്ഷണം വീണ്ടും കി്ട്ടാനായിരുന്നു നാടകമെന്നാണ് ഇവര്‍ പറഞ്ഞത്.ഇതിനായി സുഹൃത്തായ ജ്ഞാനശേഖരന്റെയും സഹോദര പുത്രന്‍ രഞ്ജിത്തിന്റെയും സഹായത്തില്‍ കാളീകുമാര്‍ കാര്‍ കത്തിക്കുകയായിരുന്നു. 2016ലും സമാനമായ മറ്റൊരു കള്ളക്കഥയിലൂടെയാണേ്രത ഇയാള്‍ പോലിസ് സംരക്ഷണം നേടിയത്. ഇതിലും അന്വേഷണം നടക്കുന്നുണ്ട്.

RELATED STORIES

Share it
Top