ഹനാന്‍: വസ്തുതകളായിരിക്കണം എഴുതേണ്ടത്- മുഖ്യമന്ത്രി

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ എഴുതുന്നവര്‍ കാര്യങ്ങള്‍ മനസ്സിലാക്കി വസ്തുതകളായിരിക്കണം എഴുതേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും കേട്ട് തെറ്റിദ്ധരിച്ച് എഴുതുന്നവരുണ്ട്. ബോധപൂര്‍വം കാര്യങ്ങ ള്‍ വളച്ചൊടിച്ച് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. വസ്തുതകളായിരിക്കണം നാടിനു മുന്നില്‍ അവതരിപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹനാന് പൂര്‍ണ പിന്തുണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചവര്‍ക്കെതിരേ ഐടി ആക്റ്റ് പ്രകാരം കര്‍ശന നടപടി സ്വീകരിക്കണ മെന്നും അദ്ദേ ഹം പറഞ്ഞു.

RELATED STORIES

Share it
Top