ഹനാന്‍: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

ന്യൂഡല്‍ഹി: കൊച്ചിയിലെ വിദ്യാര്‍ഥിനി ഹനാനെ അപമാനിക്കുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. ഹനാന്‍ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ അടിയന്തര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിക്കും എറണാകുളം ജില്ലാ കലക്ടര്‍ക്കും ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായി വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് കുര്യന്‍ അറിയിച്ചു.

RELATED STORIES

Share it
Top