ഹനാന്റെ ചികില്‍സ തുടരുന്നു

കൊച്ചി: അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഹനാന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികില്‍സയില്‍ തുടരുന്നു. അപകടത്തില്‍ സുഷുമ്‌നാ നാഡിക്ക് ക്ഷതവും നട്ടെല്ലിന് ചെറിയ പൊട്ടലുമേറ്റ ഹനാനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. കുറച്ച് ദിവസംകൂടി ഐസിയുവില്‍ തുടരേണ്ടിവരുമെന്ന് അശുപത്രി അധികൃതര്‍ വ്യക്തമാക്കി. മന്ത്രിമാരായ കെ കെ ശൈലജ, തോമസ് ഐസക്, ഇപി ജയരാജന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എ എസ് ശര്‍മ തുടങ്ങിയവര്‍ ഹനാന്റെ ആരോഗ്യ പുരോഗതി അന്വേഷിച്ച് ആശുപത്രിയുമായി ബന്ധപ്പെട്ടു. നേരത്തെ സ്വകാര്യ ആശുപത്രിയുമായി സഹകരിച്ച് ഹനാന്റെ ആശുപത്രി ചെലവുകള്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ദേശീയപാത 17ല്‍ കൊടുങ്ങല്ലൂര്‍, കോതപറമ്പില്‍ ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ വൈദ്യുത തൂണിലിടിച്ചായിരുന്നു അപകടം.

RELATED STORIES

Share it
Top