ഹനാനെ അധിക്ഷേപിച്ച ഒരാള്‍ കൂടി പിടിയില്‍; പിടിയിലായത് ഗുരുവായൂര്‍ സ്വദേശി

കോഴിക്കോട്: മല്‍സ്യ വില്‍പന നടത്തിയ കോളജ് വിദ്യാര്‍ഥിനി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍.ഗുരുവായൂര്‍
പുന്നയൂര്‍ക്കുളം ചെറായി സ്വദേശി പൈനാട്ടില്‍ വിശ്വന്‍ ചെറായി എന്ന വിശ്വംഭരനാണ് പിടിയിലായത്.
സൈബര്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.ഹനാനെ അപമാനിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം നൂറുദ്ദീന്‍ ഷെയ്ഖ് എന്നയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു.

RELATED STORIES

Share it
Top