ഹനാനെതിരേ അശ്ലീല പോസ്റ്റുകളില്‍ മുന്നില്‍ സൈബര്‍ സഖാക്കള്‍; നടപടിയെടുക്കാതെ പോലിസ്

[caption id="attachment_405506" align="alignnone" width="565"] ലറീഷ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്[/caption]

കോഴിക്കോട്: മല്‍സ്യ വില്‍പന നടത്തിയ കോളജ് വിദ്യാര്‍ഥിനി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല അധിക്ഷേപം നടത്തിയവരില്‍ കൂടുതലും സൈബര്‍ സഖാക്കള്‍. ഫേസ്ബുക്കില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം അനുകൂല പോസ്റ്റുകള്‍ നിരന്തരം പോസ്റ്റ് ചെയ്യുന്നവരാണ് ഹനാനെതിരേ ഏറ്റവും മോഷമായ രീതിയില്‍ അശ്ലീല പരാമര്‍ശം നടത്തിയവരില്‍ അധികവും. സ്ത്രീവിരുദ്ധമായ ഇവരുടെ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പടെ ഫേസ് ബുക്കില്‍ പ്രചരിച്ചിട്ടും പോലിസ് നടപടിയെടുക്കാന്‍ മടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ ഗുരുവായൂര്‍ പുന്നയൂര്‍ക്കുളം ചെറായി സ്വദേശി പൈനാട്ടില്‍ വിശ്വന്‍ ചെറായി എന്ന വിശ്വംഭരന്റെ അശ്ലീല പോസ്റ്റും ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.ഇയാളും സോഷ്യല്‍ മീഡിയയില്‍ സജീവമായ സൈബര്‍ സഖാവാണ്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് പോലിസ് അറസ്റ്റ് ചെയ്തത്.


ഹനാനെതിരേ അശ്ലീല പരാമര്‍ശവുമായി നിരവധി കമ്മന്റുകളാണ് സൈബര്‍ സഖാക്കള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അര്‍ജ്ജുനന്‍ ആയങ്കി, പ്രവീണ്‍ എടച്ചേരി, ലറീഷ് തില്ലങ്കേരി തുടങ്ങിയവരുടെ ഐഡികളില്‍ നിന്ന് കെട്ടാല്‍ അറക്കുന്ന ഭാഷയിലുള്ള പ്രയോഗങ്ങളാണ് ഹാനാനെതിരെ നടത്തിയത്. സോഷ്യല്‍മീഡിയയില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സന്ദേശങ്ങള്‍ നിരന്തരം പോസ്റ്റ് ചെയ്യുന്നവരാണ് മൂവരും. സംഭവം വിവാദമായതോടെ ഇവര്‍ പോസ്റ്റുകള്‍ പിന്‍വലിച്ചെങ്കിലും സ്‌ക്രീന്‍ ഷോട്ടുകല്‍ ഫേസ് ബുക്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഇപ്പോഴും പ്രചരിക്കുന്നുണ്ട്. ഹനാനെതിരേ അശ്ലീല പരാമര്‍ശം നടത്തിയവരേയാണ് ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞ പോലിസ് പക്ഷെ ഇവരുടെ പോസ്റ്റുകള്‍ കണ്ട ഭാവമില്ല. സ്ത്രീ വിരുദ്ധമായ അശ്ലീല പരാമര്‍ശം തുടര്‍ക്കഥയാകുമ്പോഴും പോലിസ് നടപടി വൈകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top