ഹനാനെതിരായ അധിക്ഷേപം : ഒരാള്‍ അറസ്റ്റില്‍
ajay G.A.G2018-07-28T10:16:44+05:30

കൊച്ചി: ജീവിതച്ചെലവുകള്‍ക്കായി മല്സ്യക്കച്ചവടത്തിനിറങ്ങി വാര്‍ത്തകളിലിടം നേടിയ ഹനാനെതിരെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപം നടത്തിയെന്നാരോപിച്ച് വയനാട് സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു. നൂറുദ്ദീന്‍ ഷെയ്ഖ് എന്നയാളാണ് കസ്റ്റഡിയിലുള്ളത്. കൊച്ചിയില്‍ നിന്ന് പിടികൂടിയ ഇയാളെ പാലാരിവട്ടത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്. ഹനാനെതിരായ സോഷ്യല്‍മീഡിയ അധിക്ഷേപങ്ങള്‍ക്ക് തുടക്കമിട്ടത് ഇയാളാണെന്നാണ് പോലിസ് കരുതുന്നത്. ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച കൂടുതല്‍ പേരെ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. ഐ.ടി. ആക്ട്, സ്ത്രീത്വത്തെ അപമാനിക്കല്എന്നിവ ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന്
മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ നിര്‍ദേശത്തെത്തുടര്‍ന്നാണ് പോലീസ കേസെടുത്തത്.