ഹദാരിം ജയിലിലേക്ക് മാറ്റാതെ നിരാഹാരംനിര്‍ത്തില്ല : മര്‍വാന്‍ ബര്‍ഗൂഥിവെസ്റ്റ്ബാങ്ക്: ഇസ്രായേല്‍ ജയിലധികൃതരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം നൂറുകണക്കിന് ഫലസ്തീന്‍ തടവുകാര്‍ തങ്ങളുടെ നിരാഹാരസമരം നിര്‍ത്തിവച്ചെങ്കിലും ഫതഹ് പാര്‍ട്ടി നേതാവ് മര്‍വാന്‍ ബര്‍ഗൂഥി അതിനു തയ്യാറായിട്ടില്ലെന്ന് ഫലസ്തീന്‍ തടവുകാരുടെ വേദി വ്യക്തമാക്കി. ഹദാരിം തടവറയിലേക്കു മാറ്റുന്നതുവരെ നിരാഹാരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫലസ്തീനികളെ പ്രതിനിധീകരിക്കുന്ന സമിതിയുമായി കൂടിക്കാഴ്ച നടത്തി നിരാഹാരത്തിലുള്ള തടവുകാരെ അവര്‍ നേരത്തെയുണ്ടായിരുന്ന ജയിലുകളിലേക്ക് മടക്കുമെന്നും അവര്‍ക്കെതിരേ നടപടികളൊന്നും സ്വീകരിക്കില്ലെന്നും ഉറപ്പു ലഭിച്ചാലല്ലാതെ സമരം അവസാനിപ്പിക്കില്ലെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

RELATED STORIES

Share it
Top