ഹജ്ജ്: 187 പേര്‍ക്ക് കൂടി അവസരം

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് 187 പേര്‍ക്കു കൂടി അവസരം ലഭിച്ചു.  കാത്തിരിപ്പ് പട്ടികയില്‍ നിന്നും 2383 മുതല്‍ 2626 വരെയുള്ളവര്‍ക്കാണു സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുവാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഇവര്‍ തുടര്‍ നടപടികള്‍ക്കായി അടിയന്തരമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിവു വന്ന 911 സീറ്റുകളാണ് അപേക്ഷകര്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കിയത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര 219, കര്‍ണാടക 148, ഗുജറാത്ത് 88, രാജസ്ഥാന്‍ 70, മധ്യപ്രദേശ് 67, തമിഴ്‌നാട് 63, തെലങ്കാന 62, ചത്തീസ്ഗഡ് ഏഴ് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമായ സീറ്റുകള്‍.

RELATED STORIES

Share it
Top