ഹജ്ജ് സര്‍വീസ്: കരിപ്പൂരിനെ അവഗണിച്ചതില്‍ പ്രതിഷേധം

കോഴിക്കോട്: ഈ വര്‍ഷവും ഹജ്ജ് സര്‍വീസ് നടത്തുന്നതില്‍ കരിപ്പൂരിനെ അവഗണിച്ച നടപടിയില്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് ഐപ്പ് തോമസ്, കാലിക്കറ്റ് ഇ ന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. കെ മൊയ്തുവും  പ്രതിഷേധിച്ചു. ഇടത്തരം വലിയ വിമാനങ്ങള്‍ സുരക്ഷിതമായി ഇറങ്ങുന്നതിന് തടസ്സമില്ലെന്നു എയര്‍പോര്‍ട്ട് അതോറിറ്റി വിശദമായ പഠനത്തിനു ശേഷം റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടും നെടുമ്പാശ്ശേരിയില്‍ നിന്നു ഹാജിമാരെ കൊണ്ടുപോവാന്‍ വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ വിളിച്ചത് പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരേ പൊതുജന സഹകരണത്തോടെ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ഈ കാര്യങ്ങള്‍ സൂചിപ്പിച്ച് പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, ന്യൂനപക്ഷ മന്ത്രി എന്നിവര്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചു.

RELATED STORIES

Share it
Top