ഹജ്ജ് വിമാനങ്ങള്‍ കണ്ണൂരിലേക്കു മാറ്റുമെന്ന പ്രസ്താവന കരാര്‍ ലംഘനം

കൊണ്ടോട്ടി: ഹജ്ജ് ക്യാംപിനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വീസ് കണ്ണൂരിലേക്ക് മാറ്റുമെന്ന കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവന കരാര്‍ ലംഘനമാണെന്നു സംസ്ഥാന ഹജ്ജ് കമ്മറ്റി. 2018 മുതല്‍ കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോട്ട് പുനസ്ഥാപിക്കുമെന്ന് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞിരുന്നു.
റണ്‍വേ ബലപ്പെടുത്തലിന്റെ പേരിലാണു ഹജ്ജ് എംബാര്‍ക്കേഷന്‍ താല്‍ക്കാലികമായി കൊച്ചിയിലേക്കു മാറ്റിയത്. നിലവില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ എന്തിനു വേണ്ടിയാണു മന്ത്രി ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്നു മന്ത്രി വ്യക്തമാക്കണമെന്നു ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top