ഹജ്ജ് രണ്ടാംഘട്ട സാങ്കേതിക ക്ലാസ് 23ന്

കാസര്‍കോട്്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്ര തിരിക്കുന്ന ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള  രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് 23ന് ആരംഭിക്കും.
23ന് രാവിലെ ഒമ്പതിന് തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സിഎച്ച് മുഹമ്മദ് കോയ സ്മാരക കമ്മ്യുണിറ്റി ഹാളിലും 25ന്  രാവിലെ ഒമ്പതിന് കാസര്‍കോട് പുലിക്കുന്നിലുള്ള മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലും  ഉച്ചയ്ക്ക് 1.30ന്് ഉപ്പള മരിക്കേ പ്ലാസ ഓഡിറ്റോറിയത്തിലും 28ന് രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് പുതിയകോട്ട മദ്‌റസാ ഹാളിലുമാണ് ക്ലാസ്സുകള്‍.
സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അംഗം സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി കെ അബ്ദുര്‍ റഹ്മാന്‍, സംസ്ഥാന ഹജ്ജ് കോഓഡിനേറ്റര്‍ എന്‍ പി ഷാജഹാന്‍, മാസ്റ്റര്‍ ട്രയിനര്‍ പി എ നിഷാദ്, ജില്ലാ ഹജ്ജ് ട്രയിനര്‍ എന്‍ പി സൈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
ഹജ്ജിന് ഒന്നാം ഘട്ട സംഖ്യ നിക്ഷേപിച്ചവരും വെയ്റ്റിങ് ലിസ്റ്റില്‍ 1301 മുതല്‍ 2000 വരെയുള്ളവരും 65 വയസ്സിന് മുകളിലുള്ള അഞ്ചാം വര്‍ഷ അപേക്ഷകരും അതാത് മേഖലകളിലെ ക്ലാസ്സുകളില്‍ പങ്കെടുക്കണം.
കവറിലുള്ള മുഴുവന്‍ ഹാജിമാരും ക്ലാസ്സില്‍ പങ്കെടുക്കണം. അതാത് ഏരിയകളിലെ ട്രയിനര്‍മാര്‍ കവര്‍ ഹെഡിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രയിനര്‍മാരുമായി ബന്ധപ്പെടുക

RELATED STORIES

Share it
Top