ഹജ്ജ് യാത്ര: വിമാന നിരക്ക് കുറച്ചു

ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി ഒഴിവാക്കിയതിനു പിന്നാലെ ഹജ്ജ് യാത്രികരുടെ വിമാനനിരക്കില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രം. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്,  എയര്‍ ഫ്‌െളെനാസ്  വിമാനക്കമ്പനികള്‍ക്ക്  ഇളവ് ബാധകമായിരിക്കും.
വിവിധ കമ്പനികള്‍ ഈടാക്കുന്ന നിരക്കിന് ആനുപാതികമായിട്ടായിരിക്കും ഇളവ്. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ഈ ഇളവു ലഭ്യമാകും. 2013-14ലെ നിരക്കിനെ അപേക്ഷിച്ച് ചില വിമാനങ്ങളില്‍ 40,000 രൂപയോളം കുറവ് വരും.

RELATED STORIES

Share it
Top