ഹജ്ജ്: മെഡിക്കല്‍ ക്യാംപുകള്‍ ജൂലൈ 2 മുതല്‍

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് പോകാന്‍ അവസരം ലഭിച്ചവര്‍ക്കുളള ആരോഗ്യ കാര്‍ഡ് ഇത്തവണ ബുക്ക് ലെറ്റാക്കി .തീര്‍ത്ഥാടകരുടെ രോഗവിവരങ്ങളടക്കം ചേര്‍ക്കുന്നതിന് ഉപകരിക്കും വിധക്കിലാണ് ബുക്ക് ലെറ്റ് തയ്യാറാക്കിയത്. തീര്‍ത്ഥാടകര്‍ക്ക് നല്‍കാനുളള ആരോഗ്യ-വാക്‌സിനേഷന്‍-ഒപിഡി ബുക്ക്‌ലെറ്റ് കരിപ്പൂര്‍ ഹജ്ജ് കമ്മറ്റി ഓഫീസിലെത്തി.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുളള തുളളിമരുന്ന് നല്‍കല്‍, കുത്തിവെപ്പ്, മെഡിക്കല്‍ പരിശോധനയടക്കമുളള   ക്യാംപുകള്‍ അടുത്തമാസം തുടങ്ങും. ഹജ്ജ് മൂന്നാംഘട്ട സാങ്കേതിക പഠനക്ലാസ്സുകള്‍ ജൂലൈ രണ്ട് മുതല്‍ 20 വരെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി നടക്കും. സാങ്കേതിക ക്ലാസ്സിന്റെയും മെഡിക്കല്‍ ക്യാംപുകളുടേയും തിയ്യതികള്‍ ജില്ലാ ട്രെയിനര്‍മാര്‍ മുഖേന തീര്‍ത്ഥാടകരെ അറിയിക്കും.

RELATED STORIES

Share it
Top