ഹജ്ജ് മന്ദിരത്തിന്റ പേര് മാറ്റുന്നത് വിവാദമാവുന്നു

ബംഗളൂരു: സംസ്ഥാനത്തെ ഹജ്ജ് മന്ദിരത്തിന്റെ പേര് മാറ്റി ടിപ്പുസുല്‍ത്താന്‍ ഖര്‍ എന്നു പുനര്‍നാമകരണം ചെയ്യുമെന്ന വഖ്ഫ് മന്ത്രി സമീര്‍ അഹ്മദിന്റെ പ്രസ്താവന വിവാദമാവുന്നു. ബിജെപി ഇതിനെതിരേ ശക്തമായി രംഗത്തുവന്നിട്ടുണ്ട്.
സര്‍ക്കാര്‍ ഈ തീരുമാനവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തങ്ങള്‍ക്ക് ഇതിനുള്ള അപേക്ഷ ലഭിച്ചതെന്നും മുഖ്യമന്ത്രിയോടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടും കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നുമാണു മന്ത്രി പറഞ്ഞത്.

RELATED STORIES

Share it
Top