ഹജ്ജ് പഠന ക്ലാസ് ജൂലൈ 3ന് തുടങ്ങും

കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഈ വര്‍ഷത്തെ ഹജ്ജിനു തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലയിലെ ഹാജിമാര്‍ക്കുള്ള മൂന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് ജൂലായ് 3 മുതല്‍  ആരംഭിക്കും. ഹാജിമാര്‍ കവര്‍ ലീഡറുമൊന്നിച്ച് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നടക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കണം. വെയ്റ്റിങ് ലിസ്റ്റില്‍ നാലായിരം വരെയുള്ളവരും ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് ജില്ലാ ട്രെയ്‌നര്‍ ഷാനവാസ് കുറുമ്പൊയില്‍ (9847857654) അറിയിച്ചു. നേരത്തെ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ ജൂലായ് 5 ന് ഉള്ളിയേരിയില്‍ നടക്കുന്ന ക്ലാസില്‍ പങ്കെടുക്കണം.
വിവിധ മണ്ഡലങ്ങളില്‍ നടക്കുന്ന ക്ലാസുകള്‍ താഴെ ചേര്‍ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രെയ്‌നര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്.
ജൂലായ് 3 ചൊവ്വാഴ്ച രാവിലെ 9 ന് വടകര ഷാദി മഹലില്‍ നടക്കുന്ന കഌസില്‍ വടകര,കുറ്റിയാടി മണ്ഡലക്കാരും 5 വ്യാഴാഴ്ച രാവിലെ 9 ന് ഉള്ളിയേരി സമന്വയ ഓഡിറ്റോറിയത്തില്‍ ബാലുശേരി, പേരാമ്പ്ര മണ്ഡലക്കാരും പങ്കെടുക്കണം.  9 തിങ്കളാഴ്ച ഉച്ചക്ക് 2 ന് കൊയിലാണ്ടി ബദരിയ്യ കോളജില്‍ കൊയിലാണ്ടി മണ്ഡലത്തിലെ ഹാജിമാരും 12 വ്യാഴാഴ്ച രാവിലെ 9 ന്
മുക്കം വ്യാപാര ഭവനില്‍ തിരുവമ്പാടി മണ്ഡലക്കാരും  14 ശനിയാഴ്ച രാവിലെ 9 ന് നാദാപുരം എംവൈ എം യത്തീംഖാനയില്‍ നാദാപുരം മണ്ഡലക്കാരും എലത്തൂര് ഉസ്മാന്‍ ബാഫഖി മദ്രസയില്‍ രാവിലെ 9 മണിക്ക് എലത്തൂര് മണ്ഡലക്കാരും കൊടുവള്ളി മണ്ഡലത്തിലെ ഹാജിമാര്‍ പൂനൂര്‍ കോളിക്കല്‍ ജുമാ മസ്ജിദിന് സമീപത്തും പങ്കെടുക്കണം.  17 ചൊവ്വാഴ്ച രാവിലെ 9 ന് കുന്ദമംഗലം മണ്ഡലം ഹാജിമാര്‍ക്ക് പന്തീര്‍പാടം സെഞ്ച്വറി ഹാളിലും ബേപ്പൂര്‍ മണ്ഡലക്കാര്‍ ഫറോക്ക് ചുങ്കം ത്രീ എം ഓഡിറ്റോറിയത്തിലും എത്തിച്ചേരണം. 18 ബുധനാഴ്ച രാവിലെ 9 ന് കോഴിക്കോട് സൗത്ത്,നോര്‍ത്ത് മണ്ഡലക്കാര്‍ക്ക് അരീക്കാട് മദ്രസയില്‍ വെച്ചും നടക്കും.
ജില്ലാ അസിസ്റ്റന്റ് ട്രെയ്‌നര്‍മാര്‍: ബാപ്പു ഹാജി 9846100552,അബ്ദുല്‍ ഖാദര്‍ കെ പി 9446435045, കോറോത്ത് അഹമ്മദ് ഹാജി 9495444222,ബഷീര്‍ വി എം - 9037719969,അബ്ദുല്‍ വഹാബ് കെ സി 9946392884, മണ്ഡലം ട്രെയ്‌നര്‍മാര്‍ : ബാലുശേരി - അബ്ദുല്‍ ഷെരീഫ് -9447541250,കോഴിക്കോട് സിറ്റി-അബ്ദുല്‍ സലീം - 9847144843,കുറ്റിയാടി -നസീര്‍ മാസ്റ്റര്‍ - 9947156969,ബേപ്പൂര്‍ -ഷാഹുല്‍ ഹമീദ് -9447539585,കൊയിലാണ്ടി - അബ്ദുല്‍ ഖാദര്‍ എന്‍ - 9562400661,പേരാമ്പ്ര -ഫൈസല്‍ വേളം - 9947768289,കൊടുവള്ളി -സൈതലവി എന്‍ പി - 9495858962,നാദാപുരം -മുഹമ്മദലി മാസ്റ്റര്‍ -8547 580616,വടകര- അസീസ് മാസ്റ്റര്‍ - 9745918700,എലത്തൂര്‍ - ഹഖീം മാസ്റ്റര്‍ - 9446889833,തിരുവമ്പാടി -ഹമീദ് മാസ്റ്റര്‍ -9846565634,കുന്ദമംഗലം - മുഹമ്മദ് -9745252404.

RELATED STORIES

Share it
Top