ഹജ്ജ് തീര്‍ത്ഥാടനം: സൗദിയില്‍ സേവനം ചെയ്യാന്‍ അപേക്ഷ ക്ഷണിച്ചു

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് മക്കയിലും മദീനയിലും സേവനം ചെയ്യാന്‍ ഹജ്ജ് കോ-ഓഡിനേറ്റര്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.മുസ്‌ലിംങ്ങളായ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയുള്ളവര്‍ക്ക് അപേക്ഷിക്കാം. മക്ക, മദീന, ജിദ്ദ, അസീസിയ്യ എന്നിവടങ്ങളിലേക്കും, തീര്‍ത്ഥാടകരുടെ യാത്ര സംബന്ധമായ കാര്യങ്ങള്‍ വിലയിരുത്താനുമായി അഞ്ച് കോ-ഓഡിനേറ്റര്‍മാരെയാണ് തിരഞ്ഞെടുക്കുക. മെഡിക്കല്‍ വിഭാഗത്തില്‍ നൂറിലേറെ ജീവനക്കാരേയും വേണം. രണ്ട് മുതല്‍ മൂന്നുവരെ മാസമാണു ഡെപ്യൂട്ടേഷനില്‍ നിയമനം. ഈ മാസം 31നകം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

RELATED STORIES

Share it
Top