ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒന്നാം ഘട്ട സാങ്കേതിക ക്ലാസ് 28ന്

കാസര്‍കോട്്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്ര തിരിക്കുന്ന ജില്ലയിലെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് 28ന് ഒന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് നല്‍കും. 28ന് രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് പുതിയകോട്ട മദ്‌റസയിലും ഉച്ചയ്ക്ക് 1.30ന് ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തിലുമാണ് ക്ലാസ്സുകള്‍.
ക്ലാസ്സുകള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മറ്റി അംഗം സി എച്ച്മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി കെ അബ്ദുര്‍ റഹ്മാന്‍, സംസ്ഥാന ഹജ്ജ് കോ-ഓഡിനേറ്റര്‍ എന്‍ പി ഷാജഹാന്‍, മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ ടി അബ്ദുര്‍ റഹ്മാന്‍, എം നിഷാദ്, ജില്ലാ ഹജ്ജ് ട്രെയിനര്‍ എന്‍ പി സൈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലുള്ള ഹാജിമാരും ഉദുമ മണ്ഡലത്തിലെ ബേക്കല്‍ വരെയുള്ളവരും കാഞ്ഞങ്ങാട് നടക്കുന്ന ക്ലാസ്സിലും ഉദുമ മണ്ഡലത്തില്‍ ബേക്കലിന് വടക്ക് വശമുള്ളവരും മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലുള്ള ഹാജിമാരും ചേര്‍ക്കളയിലെ ക്ലാസ്സിലുമാണ് പങ്കെടുക്കേണ്ടത്. ക്ലാസ്സിന് വരുന്നവര്‍ കവര്‍ നമ്പര്‍, ഒന്നാം ഘട്ട പണമടച്ച രശീത്, ബ്ലഡ് ഗ്രുപ്പ് മുതലായവ കൊണ്ടുവരണം. കവറിലുള്ള മുഴുവന്‍ ഹാജിമാരും ക്ലാസ്സില്‍ പങ്കെടുക്കണം.

RELATED STORIES

Share it
Top