ഹജ്ജ് തീര്‍ത്ഥാടകരെ വിമാന കമ്പനികള്‍ കൊള്ളയടിക്കുന്നു: ജമാഅത്ത് ഫെഡറേഷന്‍

പത്തനംതിട്ട: ഹജ്ജ് യാത്രികരെ വിമാന കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടുകൂടി കൊള്ളയടിക്കുകയാണെന്ന് മുസ്‌ലീം ജമാഅത്ത് ഫെഡറേഷന്‍ ജില്ലാകമ്മിറ്റി പ്രസ്താവിച്ചു. ഹജ്ജ് യാത്രികര്‍ക്ക് സബ്‌സിഡി നല്‍കുന്നുവെന്ന് തെറ്റദ്ധരിപ്പിച്ച് വന്‍കൊള്ള നടത്തുകയാണ്. ഹജ്ജിനുള്ള അപേക്ഷ ഫോറം പൂരിപ്പിക്കുമ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ച വിമാനചാര്‍ജ്ജിന് സമ്മതം നല്‍കിയാല്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു. മാത്രമല്ല 76372 രൂപ അടയ്ക്കാന്‍ തയ്യാറാണെന്ന് സാക്ഷ്യുപ്പെടുത്തണം. ഇത് മുന്‍കൂട്ടിയുള്ള കൊള്ളയടിയാണ്. ഇതിനെതിരെ രാഷ്ട്രീയ സാമുദായിക സംഘടനകള്‍ പ്രതികരിക്കണമെന്നും ഫെഡറേഷന്‍ അഭ്യര്‍ഥിച്ചു.ജില്ലാ പ്രസിഡന്റ് എച് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ജംഇയത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഷീദ് അലി, മുഹമ്മദ് യൂസഫ്, നാസര്‍ പഴകുളം, സിദ്ദീഖ് മൗലവി, അഡ്വ. താജുദ്ദീന്‍, സലാവുദ്ദീന്‍, രാജാ അഷ്‌റഫ്, നിസാര്‍ഖാന്‍, അഷ്‌റഫ് മൗലവി, അസീസ് ഹാജി, സി പി സലിം, അബ്ദുല്ലാ മൗലവി, അബ്ദുല്‍റഹിം മൗലവി, നിസാര്‍ കാവിള, നൗഷാദ് മൗലവി സംസാരിച്ചു. കലോല്‍സവം നാളെതിരുവല്ല: ലോകഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി ആര്‍എംഎസ്എ നേതൃത്യത്തില്‍ തിരുവല്ല വിദ്യാഭ്യസ ഉപജില്ലാതല കലോത്സവം നാളെ രാവിലെ 10ന് കാവുംഭാഗം ഡിബിഎച്ച്എസ്എസില്‍ നഗരസഭാ ചെയര്‍മാന്‍ കെ വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top