ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാ ഷെഡ്യൂള്‍ കൈമാറി

നെടുമ്പാശ്ശേരി: നെടുമ്പാശേരിയില്‍ നിന്നുള്ള ആദ്യത്തെ പത്ത് ഹജ്ജ് വിമാനങ്ങളില്‍ യാത്ര തിരിക്കുന്ന തീര്‍ഥാടകരുടെ യാത്രാ ഷെഡ്യൂള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കൈമാറി. ആഗസ്ത് ഒന്ന് മുതല്‍ എട്ട് വരെ യാത്ര തിരിക്കുന്ന തീര്‍ഥാടകരുടെ വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ലദ്യമായിരിക്കുന്നത്. 410 പേര്‍ക്ക് കയറാവുന്ന 10 വിമാനങ്ങളിലായി 4100 പേരുടെ വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് തീര്‍ഥാടകരുമായി ബന്ധപ്പെട്ട് യാത്രാ തിയ്യതി കൈമാറാന്‍ ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആഗസ്ത് 8 ന് പുറപ്പെടുന്ന വിമാനത്തില്‍ ലക്ഷദ്വീപില്‍ നിന്നുള്ള 276 തീര്‍ഥാടകരും ഉള്‍പ്പെടും. കേരളത്തില്‍ നിന്നും 11,722 പേര്‍ക്കാണ് ഇതുവരെ ഈ വര്‍ഷത്തെ ഹജ്ജ് യാത്രക്ക് അനുമതി ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള 3500 തീര്‍ഥാടകരുടെ ചില യാത്രാരേഖകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നിന്നും നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ എത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top