ഹജ്ജ്: കേരളത്തില്‍ നിന്ന് 307 പേര്‍ക്ക് കൂടി അവസരം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വെയ്റ്റിങ് ലിസ്റ്റിലെ 307 പേര്‍ക്ക് കൂടി അവസരം. കാത്തിരിപ്പു പട്ടികയി ല്‍ 1368 മുതല്‍ 1674 വരെയുള്ളവര്‍ക്കാണ് അവസരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവു വന്ന 3,693 സീറ്റുകള്‍ വീതംവച്ചതിലാണ് കേരളത്തിന് 307 സീറ്റ് ലഭിച്ചത്. ബാക്കി സീറ്റുകള്‍ ഉത്തര്‍പ്രദേശ് (1,548), മഹാരാഷ്ട്ര (347), കര്‍ണാടക (325) സംസ്ഥാനങ്ങള്‍ക്ക്  ലഭിച്ചു. അവസരം ലഭിച്ചവര്‍ ഹജ്ജ് തുക ബാങ്കിലടച്ച് രശീതിയും പാസ്‌പോര്‍ട്ടും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഈ മാസം 12നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കൈമാറണം.

RELATED STORIES

Share it
Top