ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സെന്റര്‍ സ്ഥാപിക്കും: മന്ത്രി കെ ടി ജലീല്‍

കോഴിക്കോട്: ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സെന്റര്‍ സ്ഥാപിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍. ജെഡിറ്റിയിലെ പ്രഥമ വിവാഹപൂര്‍വ കൗണ്‍സലിങ് സെന്റര്‍ ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബോംബെ ഹജ്ജ് ഹൗസിലുള്ള കോച്ചിങ് സെന്ററിന്റെ മാതൃകയിലായിരിക്കും കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ അക്കാദമി സ്ഥാപിക്കുക. പുതിയ സര്‍വെകള്‍ പ്രകാരം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തേക്കാള്‍ പിന്നോക്കമാണ് മുസ് ലിംകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ.
മദ്രസാധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന് 50 കോടി രൂപ ചെലവില്‍ മൈനോറിറ്റി കോച്ചിങ് സെന്റര്‍ നിര്‍മിക്കാന്‍ സര്‍ക്കാരിന് സൗജന്യമായി സ്ഥലം ലഭിച്ചിട്ടുണ്ട്. മഹല്ല് കമ്മറ്റികള്‍ വിവാഹങ്ങള്‍ക്ക് വിവാഹപൂര്‍വ കൗണ്‍സലിങ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടണം. സാമൂഹ്യജീവിതത്തിന്റെ അടിത്തറ കുടുംബങ്ങളായതിനാലാണ് 66 പ്രീ മാരിറ്റിങ്ങ് കൗണ്‍സലിങ് സെന്ററുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇവിടെ ക്ലാസെടുക്കാന്‍ സിലബസനുസരിച്ച് പ്രത്യേക പരിശീലകരെ തയ്യാറാക്കിയിട്ടുണ്ട്.
ഏതു സമുദായത്തില്‍ പെട്ടവര്‍ക്കും സെന്ററുകളില്‍ ചേരാവുന്നതാണ്. 14 ജില്ലകളിലും പിഎസ്‌സി, യുപിഎസ്‌സി കോച്ചിങ്ങ് സെന്ററുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയരക്ടര്‍ ഡോ. എ ബി.മൊയ്തീന്‍കുട്ടി, എ പ്രദീപ് കുമാര്‍ എംഎല്‍എ, പ്രഫ. എ പി അബദുല്‍ വഹാബ്, ഹുസൈന്‍ മടവൂര്‍, ഹുസൈന്‍ രണ്ടത്താണി, പ്രഫ.അബ്ദുല്‍ ഹമീദ്, ഡോ. പി കെ അന്‍വര്‍, പ്രഫ. മമ്മദ്, കടക്കല്‍ അബദുല്‍ അസീസ് മൗലവി, സി പി കുഞ്ഞുമുഹമ്മദ് പ്രഫ. മോനമ്മ കൊക്കാട് സംസാരിച്ചു.RELATED STORIES

Share it
Top