ഹജ്ജ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍മാര്‍ സേവനത്തില്‍

മക്ക: ഹജ്ജിന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോള ന്റിയര്‍മാര്‍ മസ്ജിദുല്‍ ഹറാമി ല്‍ സേവനത്തിനിറങ്ങി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തോടെയാണ് 50ഓളം പ്രവര്‍ത്തകര്‍ കര്‍മനിരതരായത്. ജബ ല്‍ കഅ്ബ, മിസ്ഫല, അജിയാദ്, ഗാസ എന്നീ റോഡുകളിലായാണ് ഫോറം പ്രവര്‍ത്തകര്‍ സജീവമായത്. കഴിഞ്ഞ ദിവസം രാവിലെ നടന്ന പരിശീലന പരിപാടി റീജ്യനല്‍ സെക്രട്ടറി ഇഖ്ബാല്‍ ചെമ്പന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം മിര്‍സ, അബ്ദുല്ല അബൂബക്കര്‍, അബ്ദുല്‍ ഗഫാര്‍, സലിം ഉളിയില്‍ സംസാരിച്ചു.
ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വോളന്റിയര്‍ കോ-ഓഡിനേറ്ററായി അബ്ദുല്ല അബൂബക്കറിനെയും വോളന്റിയര്‍ ക്യാപ്റ്റനായി അബ്ദുല്‍ ഗഫാറിനെയും തിരഞ്ഞെടുത്തു. അബ്ദുസ്സലാം (അസീസിയ ഇന്‍ചാര്‍ജ്), സലിം ഉളിയില്‍ (മീഡിയ), സക്കീര്‍ ഐക്കരപ്പടി (ലോജിസ്റ്റിക്), അന്‍വര്‍ മഞ്ചേരി, റാഫി വേങ്ങര (മെംബര്‍മാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top