ഹജ്ജ്: ആദ്യ ഇന്ത്യന്‍ സംഘം സൗദിയിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തി. കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇവിടെ നിന്ന് സംഘത്തെ യാത്രയയച്ചത്. ഹജ്ജ് യാത്രികര്‍ക്ക് സുരക്ഷിതമായ തീര്‍ത്ഥാടനത്തിനുള്ള സൗകര്യങ്ങള്‍ പൂര്‍ണമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് നഖ്‌വി പറഞ്ഞു. ഇന്നലെ രാവിലെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു 410 പേര്‍ അടങ്ങുന്ന സംഘം മദീനയിലേക്ക് യാത്ര തിരിച്ചത്.
1,28,702 ഹജ്ജ് യാത്രികരാണ് ഈ വര്‍ഷം സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് പോകുന്നത്. ഡല്‍ഹിയില്‍ നിന്ന് 1200ഓളം യാത്രികരാണ് ഹജ്ജിനു പുറപ്പെട്ടത്. 450 പേര്‍ ഗയയില്‍ നിന്നും 269 പേര്‍ ഗുവാഹത്തിയില്‍ നിന്നും 900 പേര്‍ ലഖ്‌നോയില്‍ നിന്നും 1020 പേര്‍ ശ്രീനഗറില്‍ നിന്നും ഇന്നലെ പുറപ്പെട്ടു.  ഇന്ത്യന്‍ ഹാജിമാര്‍ക്ക് സുരക്ഷിതമായി ഹജ്ജ് ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി നഖ്‌വി അറിയിച്ചു.

RELATED STORIES

Share it
Top