ഹജ്ജിന് അധിക തുക: സൗദി മന്ത്രാലയത്തിന് കത്തയച്ചു- ഇ ടി

കൊണ്ടോട്ടി: ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജ്, ഉംറ തീര്‍ത്ഥാടനം നടത്തിയവര്‍ ഈ വര്‍ഷം ഹജ്ജിന് 2000 സൗദി റിയാല്‍ (35,202 രൂപ) നല്‍കണമെന്ന തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ഹജ് കമ്മിറ്റി സൗദി ഹജ്ജ് മന്ത്രാലയത്തിനു കത്തയച്ചതായി കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം കൂടിയായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
തീര്‍ത്ഥാടകര്‍ക്കുള്ള സാമ്പത്തിക പ്രയാസം മനസ്സിലാക്കി തുക പിന്‍വലിക്കുകയോ, ഇളവുവരുത്തുകയോ വേണമെന്ന നിര്‍ദേശവും അടിയന്തര സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിലും വിഷയം ഉന്നയിക്കുമെന്നും ഇ ടി പറഞ്ഞു. വിഷയത്തില്‍ ന്യൂനപക്ഷ വിഭാഗവുമായും എംപി ഇടപെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top