ഹക്കീം വധം : പ്രതികളെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന്കൊച്ചി: കണ്ണൂര്‍ പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദിലെ ജീവനക്കാരനായിരുന്ന പയ്യന്നൂര്‍ തെക്കേ മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളെ ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേയമാക്കാന്‍ സിബിഐ കോടതിയുടെ അനുമതി തേടി.  പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ്, നാര്‍കോ അനാലിസിസ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകള്‍ക്ക് പ്രതികളെ വിധേയമാക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ തിരുവനന്തപുരം യൂനിറ്റ് എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഈ മാസം 24ന് അപേക്ഷ കോടതി പരിഗണിക്കും.  കേസില്‍ കൊലപാതകം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സിബിഐ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി തേടിയത്. പ്രതികളുടെ സമ്മതംകൂടി തേടിയശേഷമാവും പരിശോധനയ്ക്ക് കോടതി അനുമതി നല്‍കുക.

RELATED STORIES

Share it
Top