ഹംസ ഗുരുവായൂരിന്റെ നോവല്‍ 'മത്തി' ദമ്മാമില്‍ പ്രകാശനം ചെയ്തുദമ്മാം: ദീര്‍ഘകാലം യാമ്പുവില്‍ പ്രവാസിയായിരുന്ന ഹംസ ഗുരുവായൂര്‍ രചിച്ച നോവല്‍ 'മത്തി' ദമ്മാമില്‍ പ്രകാശനം ചെയ്തു. ബഷീര്‍ അബ്ദുല്ല അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ പി ടി അലവിയാണ് പ്രകാശനം നിര്‍വഹിച്ചത്. റസാഖ് തെക്കേപ്പുറം, സാജന്‍ ലത്തീഫ് ആശംസകള്‍ നേര്‍ന്നു. കടലിനോട് മല്ലിട്ട് കഴിയുന്ന ഒരു സമൂഹത്തിന്റെ തീക്ഷ്ണാനുഭവങ്ങളുടെ ജീവിതഗന്ധിയായ കഥയാണ് മത്തിയുടെ ഇതിവൃത്തം. ഒലീവ് പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സ്‌നേഹ ശില്‍പികള്‍, റൂഹാനി എന്നീ നോവലുകളാണ് ഹംസ ഗുരുവായൂരിന്റെ ആദ്യ പുസ്തകങ്ങള്‍.

RELATED STORIES

Share it
Top