ഹംസഫര്‍ എക്‌സ്പ്രസ്സിന് സ്റ്റോപ്പില്ല; കൂകിവിളിച്ച് യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂര്‍: റെയില്‍വേ മന്ത്രാലയം 2017 നവംബറില്‍ പുറത്തിറക്കിയ നിലവിലുള്ള സമയ വിവരപ്പട്ടിക പ്രകാരം ഹംസഫര്‍ എക്‌സ്പ്രസ്സിന് അനുവദിച്ച കണ്ണൂര്‍, കാസര്‍കോട് സ്റ്റോപ്പുകള്‍ നിലനിര്‍ത്താത്തതില്‍ പ്രതിഷേധിച്ച് നോര്‍ത്ത് മലബാര്‍ പാസ്‌ഞ്ചേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലൂടെ ട്രെയിന്‍ കടന്നുപോവുമ്പോള്‍ യാത്രക്കാര്‍ ഒന്നടങ്കം കൂകി വിളിച്ചാണ് പ്രതിഷേധം അറിയിച്ചത്.
തുടര്‍ന്ന് സ്റ്റേഷന്‍ പരിസരത്ത് ധര്‍ണയും നടത്തി. സാമൂഹിക-പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. ഡി സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top