സൗഹൃദത്തെരുവ് പരിപാടി

കല്‍പ്പറ്റ: സ്വാതന്ത്ര്യ നിഷേധകരായ ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനം സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്നതിലെ ഔചിത്യം പൊതുസമൂഹം തിരിച്ചറിയണമെന്ന് 'മാനവികത വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് ' എന്ന പ്രമേയത്തില്‍ എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ എച്ച്‌ഐഎം യുപി സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച സൗഹൃദത്തെരുവ് അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് വി പി സി ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുനീര്‍ വടകര, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എ പി മുസ്തഫ, സെക്രട്ടറി ജാസര്‍ പാലക്കല്‍, ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി മുഫീദ തെസ്‌നി, എംഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം എം പി ഹഫീസലി, അസറുദ്ദീന്‍ കല്ലായ്, ഷാബാസ് അമ്പലവയല്‍, അബാസ് വാഫി, സക്കീര്‍ പടിഞ്ഞാറത്തറ, നിയാസ് മടക്കിമല, അജ്മല്‍ വാകേരി സംസാരിച്ചു.

RELATED STORIES

Share it
Top