സൗഹൃദം ഊട്ടി ഉറപ്പിക്കലാണ് മാനവികതയെന്ന്

തൃക്കരിപ്പൂര്‍: ചില പ്രത്യേക വിഷയങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി വിഭാഗീയത സൃഷ്ടിക്കലല്ല മാനവികതയെന്നും സൗഹൃദം ഊട്ടിയുറപ്പിക്കലാണെന്നും എംഎസ്എഫ് ജില്ലാ കമ്മിറ്റി തൃക്കരിപ്പൂരില്‍ സംഘടിപ്പിച്ച സൗഹൃദതെരുവ് അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. സി ഐ എ ഹമീദ്, വി കെ പി ബാവ, എം ടി പി കരീം, ശിഹാബ് മാസ്റ്റര്‍, ശഹീദ് വലിയപറമ്പ്, വിവിധ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളായ നവനീത് ചന്ദ്രന്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഇബ്രാഹിം പള്ളങ്കോട്, മുഹമ്മദ് സാദിഖ് പടന്ന, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ആസിഫ് ഉപ്പള, അസര്‍ എതിര്‍ത്തോട്, ജാബിര്‍ തങ്കയം, ഖാദര്‍ ആലൂര്‍, അസറുദ്ദീന്‍, അസറുദ്ദീന്‍ മണിയനോടി, റഹീം പള്ളം, മര്‍സൂഖ് റഹ്്മാന്‍, മുഹമ്മദ് പടന്ന, ആഷ്‌രിഫ, സയ്യിദ് ത്വാഹ, ഖലീല്‍ അബൂബക്കര്‍, സൈഫുദ്ദീന്‍ തങ്ങള്‍ സംസാരിച്ചു.

RELATED STORIES

Share it
Top