സൗരോര്‍ജ സംവിധാനത്തിലുള്ള സ്റ്റാര്‍ട്ടപ്പുമായി വിദ്യാര്‍ഥികള്‍

കുന്നംകുളം: വഴിവിളക്കുകളും പൊതു ഇടങ്ങളിലെ നിരീക്ഷണ കാമറകളും സൗരോര്‍ജ്ജ സംവിധാനത്തോടെ പ്രവര്‍ത്തിപ്പിക്കുന്ന പുതിയ സ്റ്റാര്‍ട്ടപ്പുമായി എംടെക് വിദ്യാര്‍ഥികള്‍. തേജസ് എഞ്ചിനീയറിങ്ങ് കോളജ് വിദ്യാര്‍ഥി ഡാനിയല്‍ ഡേവിയും സഹപാഠിയും വികസിപ്പിച്ചെടുത്ത പദ്ധതി കുന്നംകുളം നഗരസഭയില്‍ ലോഞ്ച് ചെയ്യുന്നതിന്റെ ഉദ്ഘാടനം നടന്നു. ശനിയാഴ്ച്ച രാവിലെ കുന്നംകുളം ഗവ:ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വ്യവസായ കായിക യുവജനകാര്യ മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.”സര്‍വൈലാന്റേണ്‍ “ സമര്‍പ്പണ ചടങ്ങില്‍ നഗരസഭാദ്ധ്യക്ഷ സീതാരവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കുന്നംകുളം എ.സി.പി.പി. വിശ്വംഭരന്‍, ചെറുവത്തൂര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.സി.തമ്പി, വാര്‍ഡ് കൗണ്‍സിലര്‍ നിഷ  ജയേഷ്, ചെയ്മ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് കെ.പി.സാക്‌സണ്‍ സംസാരിച്ചു. ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പ്രയോജനപ്പെടുത്താന്‍ തയ്യാറായി വരുന്ന യുവസംരംഭകര്‍ക്ക് കേരള സര്‍ക്കാരും വ്യവസായ വകുപ്പും എല്ലാ സഹായവും പിന്തുണയും നല്‍കുമെന്ന് വ്യവസായ മന്ത്രി ഉറപ്പുനല്‍കി.

RELATED STORIES

Share it
Top