സൗമ്യയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍കണ്ണൂര്‍:  മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസില്‍  അറസ്റ്റിലായ കണ്ണൂര്‍ പിണറായി പടന്നക്കരയിലെ സൗമ്യയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി കിഷോറിനെയാണ് കസ്റ്റഡിയിലെടുത്തത്. 2012ല്‍ സൗമ്യയെ ഉപേക്ഷിച്ച് നാടുവിട്ട ഇയാളെ കൊടുങ്ങല്ലൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.  ദമ്പതികളുടെ ഇളയ കുട്ടി കീര്‍ത്തന ഇവര്‍ ഒരുമിച്ചു ജീവിക്കുമ്പോഴാണ് മരണമടഞ്ഞത്. ഈ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടും സൗമ്യയുടെ മുന്‍കാല ചെയ്തികളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനായി ഇയാളെ തലശ്ശേരിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്നാണറിയുന്നത്.

RELATED STORIES

Share it
Top