സൗദി വെടിവയ്പില്‍ ഇറാനി കൊല്ലപ്പെട്ടുറിയാദ്/തെഹ്‌റാന്‍: ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സൗദി അറേബ്യന്‍ തീരസേനയുടെ വെടിവയ്പില്‍ ഇറാനിയന്‍ മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. വിവിധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും കൊമ്പുകോര്‍ക്കുന്നതിനിടെയാണ്  വെടിവയ്പ്. പരിശോധനകള്‍ക്കു ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു.  പേര്‍ഷ്യന്‍ കടലില്‍ മല്‍സ്യബന്ധനത്തിന് പോയ രണ്ട് ഇറാനിയന്‍ കപ്പലുകള്‍ക്കു നേരെയാണ് സൗദി തീരസേന വെടിയുതിര്‍ത്തത്. കൂറ്റന്‍ തിരമാലകള്‍ വന്നതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബോട്ടുകള്‍ക്ക് നേരെ സൗദിയുടെ ഭാഗത്തുനിന്നു വെടിവയ്പ്പുണ്ടാവുകയായിരുന്നുവെന്നാണ് ഇറാന്‍ വാദം.

RELATED STORIES

Share it
Top