സൗദി വിമാനത്താവളങ്ങളില്‍ കടലാസ് പെട്ടികള്‍ക്ക് നിരോധനമെന്ന വാര്‍ത്ത വ്യാജംദമ്മാം: സൗദി വിമാനത്താവളങ്ങളില്‍ ജൂലൈ ഒന്നു മുതല്‍ പലകക്കടലാസ് പെട്ടികളില്‍ ബാഗേജ് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഗള്‍ഫ് എയറിന്റെ 'ചെക്ക്ഡ് ബാഗേജ്' പോളിസി എന്ന സര്‍ക്കുലറാണ് ചിത്രസഹിതം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതോടൊപ്പം സൗദി ഏവിയേഷന്‍ അതോറിറ്റി ജൂണ്‍ 30ന് ശേഷം സൗദി എയര്‍പോര്‍ട്ടുകളില്‍ കാര്‍ട്ടന്‍ ബോക്‌സുകള്‍ അനുവദിക്കുകയില്ലെന്ന ഇംഗ്ലീഷിലും അറബിയിലുമുള്ള പോസ്റ്റുകളും വ്യാപകമാണ്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. യാത്രക്കാരുമായി ബന്ധപ്പെട്ട ഇത്തരം പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ഔദ്യോഗികമായി സര്‍ക്കുലര്‍ ലഭിക്കാറുള്ളതാണ്. അതേസമയം, ആകൃതിയില്ലാതെ കടലാസ് പെട്ടിയിലും തുണിയിലും മറ്റും വാരിവലിച്ചു കെട്ടിയതും കയര്‍കൊണ്ട് ബന്ധിച്ചതുമായ ബാഗേജുകള്‍ക്ക് നേരത്തെ തന്നെ നിരോധനമുണ്ട്.

RELATED STORIES

Share it
Top