സൗദി യുവാവിന് വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തി കിംസ് അല്‍ശിഫ

പെരിന്തല്‍മണ്ണ: വിദേശികളില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് കിംസ് അല്‍ശിഫ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം മലപ്പുറം ജില്ലയിലെ ആദ്യ ആശുപത്രി എന്ന നേട്ടം കൈവരിച്ചു.
സൗദി അറേബ്യയിലെ ഖത്തീഫ് സ്വദേശിയായ 27 വയസ്സുള്ള അലി മുഹമ്മദ് അല്‍ ഗസ്‌വിയാണ് സ്വദേശത്ത് ചികില്‍സയിലിരിക്കെ ഡോക്ടര്‍മാര്‍ കിഡ്‌നി മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കിംസ് അല്‍ശിഫ ഇന്റര്‍നാഷനല്‍ സീനിയര്‍ നെഫ്രോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യനുമായ ഡോ. വി എം ഗണേഷിന്റെ കീഴില്‍ ചികില്‍സയ്ക്കായി എത്തിയത്. സഹോദരി സൈനബ് മുഹമ്മദ് അല്‍ ഗസ്‌വി വൃക്കദാനത്തിന് തയ്യാറായതോടെ സൗദി ഭരണകൂടത്തിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ആശുപത്രിയുടെയും നിയമപരമായ നടപടിക്രമങ്ങള്‍ക്കു ശേഷം ഡോ. ഗണേഷ്, കിഡ്‌നി ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. പി എം മുരളി, ഡോ. നവീന്‍ ക്രിസ്റ്റഫര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. രോഗി പൂര്‍ണ ആരോഗ്യവാനാണന്നും സഹോദരിയുടെ വൃക്കദാനം മാതൃകാപരമാണെന്നും അടുത്തയാഴ്ച സ്വദേശത്തേക്കു മടങ്ങുമെന്നും ചീഫ് ഓപറേറ്റിങ് ഓഫിസര്‍ പ്രഫ. ഡോ. അശോക് ത്യാഗരാജന്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ കിംസ് അല്‍ശിഫ വൈസ് ചെയര്‍മാന്‍ പി ഉണ്ണീന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ പ്രഫ. ഡോ. അശോക് ത്യാഗരാജന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശെയ്ഖ് കോയ, ട്രാന്‍സ്പ്ലാന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സജു സേവ്യര്‍, ഡോ. ഗണേഷ്, ഡോ. മുരളി, ഡോ. നവീന്‍ ക്രിസ്റ്റഫര്‍, ഇന്റര്‍നാഷനല്‍ പേഷ്യന്റ് റിലേഷന്‍ മാനേജര്‍ എന്‍ പി മുഹമ്മദലി എന്നിവര്‍ക്കു പുറമെ അലി മുഹമ്മദ് അല്‍ ഗസ്‌വിയും കുടുംബാംഗങ്ങളും പങ്കെടുത്തു. പെരിന്തല്‍മണ്ണ: വിദേശികളില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് കിംസ് അല്‍ശിഫ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം മലപ്പുറം ജില്ലയിലെ ആദ്യ ആശുപത്രി എന്ന നേട്ടം കൈവരിച്ചു.
സൗദി അറേബ്യയിലെ ഖത്തീഫ് സ്വദേശിയായ 27 വയസ്സുള്ള അലി മുഹമ്മദ് അല്‍ ഗസ്‌വിയാണ് സ്വദേശത്ത് ചികില്‍സയിലിരിക്കെ ഡോക്ടര്‍മാര്‍ കിഡ്‌നി മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കിംസ് അല്‍ശിഫ ഇന്റര്‍നാഷനല്‍ സീനിയര്‍ നെഫ്രോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് ഫിസിഷ്യനുമായ ഡോ. വി എം ഗണേഷിന്റെ കീഴില്‍ ചികില്‍സയ്ക്കായി എത്തിയത്. സഹോദരി സൈനബ് മുഹമ്മദ് അല്‍ ഗസ്‌വി വൃക്കദാനത്തിന് തയ്യാറായതോടെ സൗദി ഭരണകൂടത്തിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ആശുപത്രിയുടെയും നിയമപരമായ നടപടിക്രമങ്ങള്‍ക്കു ശേഷം ഡോ. ഗണേഷ്, കിഡ്‌നി ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. പി എം മുരളി, ഡോ. നവീന്‍ ക്രിസ്റ്റഫര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. രോഗി പൂര്‍ണ ആരോഗ്യവാനാണന്നും സഹോദരിയുടെ വൃക്കദാനം മാതൃകാപരമാണെന്നും അടുത്തയാഴ്ച സ്വദേശത്തേക്കു മടങ്ങുമെന്നും ചീഫ് ഓപറേറ്റിങ് ഓഫിസര്‍ പ്രഫ. ഡോ. അശോക് ത്യാഗരാജന്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ കിംസ് അല്‍ശിഫ വൈസ് ചെയര്‍മാന്‍ പി ഉണ്ണീന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ പ്രഫ. ഡോ. അശോക് ത്യാഗരാജന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശെയ്ഖ് കോയ, ട്രാന്‍സ്പ്ലാന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സജു സേവ്യര്‍, ഡോ. ഗണേഷ്, ഡോ. മുരളി, ഡോ. നവീന്‍ ക്രിസ്റ്റഫര്‍, ഇന്റര്‍നാഷനല്‍ പേഷ്യന്റ് റിലേഷന്‍ മാനേജര്‍ എന്‍ പി മുഹമ്മദലി എന്നിവര്‍ക്കു പുറമെ അലി മുഹമ്മദ് അല്‍ ഗസ്‌വിയും കുടുംബാംഗങ്ങളും പങ്കെടുത്തു.

RELATED STORIES

Share it
Top