സൗദി മന്ത്രിസഭയില്‍ അഴിച്ചുപണിദമ്മാം: സൗദി മന്ത്രിസഭയില്‍ ചെറിയ അഴിച്ചുപണി നടത്തി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. അലി അല്‍ഗഫീസിനെ മാറ്റി പകരം എന്‍ജിനിയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അല്‍ രാജിഹിയെ നിയമിച്ചു. മുന്‍ മതകാര്യ മേധാവിയായിരുന്ന അബ്ദുല്ലത്വീഫ് അബ്ദുല്‍ അസീസ് അല്‍ ശൈഖാണ് ഇസ്‌ലാമിക പ്രബോധനകാര്യ മന്ത്രി. സാംസ്‌കാരിക വകുപ്പിനും പത്രമാധ്യമങ്ങള്‍ക്കും പ്രത്യേകം മന്ത്രിമാരെ നിയമിച്ചു. അമീര്‍ ബദര്‍ ബിന്‍ അബ്ദുല്ലാ ബിന്‍ മുഹമ്മദ് അല്‍ഫര്‍ഹാനാണ് സംസ്‌കാരിക വകുപ്പ് മന്ത്രി. വിശുദ്ധ മക്ക പട്ടണത്തിനായി പ്രത്യേക റോയല്‍ അതോറിറ്റിക്ക് രൂപം നല്‍കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് റോയല്‍ അതോറിറ്റി കൗണ്‍സില്‍ തലവന്‍. മക്ക ഗവര്‍ണര്‍, ഖാലിദ് ഫൈസല്‍ രാജകുമാരന്‍, സൗദി ആഭ്യന്തര മന്ത്രി തുടങ്ങിയവര്‍ അതോറിറ്റി അംഗങ്ങളാണ്. റോയല്‍ റിസര്‍വ് കൗണ്‍സില്‍ എന്ന പേരിലും പുതിയ അതോറിറ്റി രൂപീകരിച്ചിട്ടുണ്ട്. റൗളത്തുല്‍ ഖരീം പ്രദേശങ്ങള്‍ റോയല്‍ റിസര്‍വിന്റെ കീഴിലായിരിക്കും. ചില വകുപ്പുകളില്‍ ഡെപ്യൂട്ടി മന്ത്രിമാരെയും മാറ്റിയിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സല്‍മാന്‍ രാജാവ് മന്ത്രിസഭ അഴിച്ചുപണിത് കൊണ്ടുള്ള ഉത്തരവിറക്കിയത്.

RELATED STORIES

Share it
Top