സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരം സര്‍വീസ് മാര്‍ച്ച് വരെ

കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നതിനായി തിരുവനന്തപുരത്തു നിന്ന് ജിദ്ദയിലേക്കുള്ള സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ വിമാന സര്‍വീസ് മാര്‍ച്ച് വരെയാക്കി ചുരുക്കുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 30 വരെ മാത്രമാണ് വിമാന ടിക്കറ്റ് ബുക്കിങ് എടുക്കുന്നത്. കരിപ്പൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണിത്. കരിപ്പൂരില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന് സര്‍വീസിന് അനുമതി ലഭിച്ചെങ്കിലും തിരുവനന്തപുരം സര്‍വീസ് റദ്ദാക്കാതെ കരിപ്പൂര്‍ സര്‍വീസുകള്‍ ആരംഭിക്കാനാവുന്നില്ല. തിരുവനന്തപുരത്തേക്ക് യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനാല്‍ സര്‍വീസുകള്‍ ഒറ്റയടിക്ക് വിമാനക്കമ്പനിക്ക് പിന്‍വലിക്കാനാവുന്നില്ല. ആയതിനാലാണ് മാര്‍ച്ച് വരെ ടിക്കറ്റ് ബുക്കിങ് തീരുമാനിച്ചിരിക്കുന്നത്. കരിപ്പൂരിലും തിരുവനന്തപുരത്തും ഒരേസമയം സര്‍വീസ് നടത്താന്‍ സൗദിക്ക് അനുമതിയില്ല. ഇതിനുള്ള അംഗീകാരം ലഭ്യമാക്കാനാണ് സൗദിയുടെ ശ്രമം.

RELATED STORIES

Share it
Top