സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നു

റിയാദ്:  സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായി റിപോര്‍ട്ട്. പുതിയ തൊഴില്‍ നയത്തിന്റെ ഭാഗമായി വിദേശികളെ രാജ്യത്തു നിന്ന് പുറത്താക്കിയിരുന്നെങ്കിലും സൗദിയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജനറല്‍ അതോറിട്ടി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപോര്‍ട്ട് പ്രകാരം 2017നും 2018നും ഇടയില്‍ സൗദിയില്‍ തൊഴിലെടുക്കുന്ന വിദേശികളുടെ എണ്ണം 10.417 ദശലക്ഷം നിന്ന് 10.183 ദശലക്ഷമായി കുറഞ്ഞു. അതേസമയം തൊഴിലെടുക്കുന്ന സൗദി പൗരന്‍മാരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 3.16  ദശലക്ഷത്തില്‍ നിന്ന് 3.15 മദശലക്ഷമായാണ് കുറഞ്ഞത്.
സൗദിയില്‍ തൊഴില്‍ എടുക്കുന്നവരുടെ ആകെ എണ്ണം 13.581 ദശലക്ഷം നിന്ന്് 13.33  ദശലക്ഷമായി കുറഞ്ഞു. തൊഴിലില്ലായ്മ 12.8 ശതമാനത്തില്‍ നിന്ന് 12.9 ശതമാനമായി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷാവസാനം 2,77,000 വിദേശികള്‍ക്കാണ് സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെത്.

RELATED STORIES

Share it
Top