സൗദി അറേബ്യയിലെ ആദ്യ വനിതാ വാര്‍ത്താ അവതാരകയായി വീം അല്‍ ദഖീല്‍

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ വാഹനങ്ങളുമായി റോഡിലിറങ്ങിയതിനു പിന്നാലെ ഔദ്യോഗിക ചാനലില്‍ വാര്‍ത്ത അവതരിപ്പിക്കാനും വനിതാ അവതാരകയും. മാധ്യമപ്രവര്‍ത്തകയായ വീം അല്‍ ദഖീലാണ് സൗദിയിലെ ആദ്യ വനിതാ വാര്‍ത്താ അവതാരകയെന്ന ചരിത്രം കുറിച്ചത്.
വ്യാഴാഴ്ച രാത്രി 9.30നു നടന്ന ന്യൂസ് ബുള്ളറ്റിനിലാണ് ദഖീല്‍ പങ്കെടുത്തത്. ദഖീല്‍ നേരത്തേ സിഎന്‍ബിസി അറേബ്യ, ബഹ്‌റയ്ന്‍ ആസ്ഥാനമായ അല്‍ അറബ് ന്യൂസ് ചാനല്‍ തുടങ്ങി വിവിധ അറബ് വാര്‍ത്താ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബെയ്‌റൂത്തിലെ ലബനീസ് അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്നാണ് ഇവര്‍ ബിരുദം നേടിയത്.

RELATED STORIES

Share it
Top